ആലപ്പുഴ: വായനാദിനത്തോടനുബന്ധിച്ച സാഹിത്യവൃക്ഷം തീർത്ത് തത്തംപള്ളി സെന്റ് മൈക്കിൾസ് സ്കൂൾ. എൻസിസി കേഡറ്റുകളും വിദ്യാർഥികളും സാഹിത്യകാരന്മാരുടെയും അവരുടെ രചനകളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് സാഹിത്യവൃക്ഷം തീർത്തത്. സമീപ വാസികളായ തോമസുകുട്ടി കവലയ്ക്കൽ, റ്റോമിച്ചൻ കുട്ടിച്ചിറ എന്നിവർ തങ്ങളുടെ പുസ്തകശേഖരം സ്കൂളിനു കൈമാറി. സ്കൂൾ അസി. മാനേജർ ഫാ. എബിസൺ കുളങ്ങോട്ടിൽ അധ്യക്ഷത വഹിച്ചു.
ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ ചരിത്രാധ്യാപകൻ ജോബി മാത്യു ഉദ്ഘാടനം ചെയ്തു. കുട്ടികൾ വായനദിന പ്രതിജ്ഞ ഏറ്റെടുത്തു. ഹെഡ് മാസ്റ്റർ ജോസഫ് ചാക്കോ, ഫാ. ബിനു കൂട്ടുമ്മേൽ, ലിനി എം. ജോർജ്, സിസ്റ്റർ റോസ് ടോം, ലിബിൻ കൂര്യൻ, ജോർജുകുട്ടി ലൂക്കോസ്, റ്റോമിച്ചൻ കുട്ടിച്ചിറ, എ. മാളവിക എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ റ്റോമിച്ചൻ കുട്ടിച്ചിറ, ജോബി മാത്യു എന്നിവരെ ആദരിച്ചു.
ആലപ്പുഴ: വായനാ ദിനാചരണത്തോടനുബന്ധിച്ച് ആശാൻ കളരിയൊരുക്കി തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂൾ. പ്രശസ്ത യുവസാഹിത്യകാരി ശ്രീപാർവതി വായനാദിന ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ വിൻസി വർഗീസ്, അസി. മാനേജർ ഫാ. ജസ്റ്റിൻ ഓലിക്കൽ, വിദ്യാർഥി പ്രതിനിധി പ്രിയ മേരി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ഇലീഷ ജ്യോതിസ് സ്വാഗതവും ആരോൺ എസ്. ജോൺ നന്ദിയും പറഞ്ഞു.
ചേര്‍ത്തല: തങ്കി സെന്റ് ജോർജ് ഹൈസ്കൂളിൽ നടന്ന വായനാ ദിനാചരണം കവയിത്രി ലിജി ഷമീർ ഉദ്ഘാടനം ചെയ്തു. വായനാദിന പ്രതിജ്ഞയും വിവിധ കലാപരിപാടികളും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റാണി ജോർജ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കെ.ജെ. മിനി സ്വാഗതവും അധ്യാപകനായ പീറ്റർ റൂഫസ് നന്ദിയും പറഞ്ഞു. ജിസ്മി വർഗീസ്, സി.ജെ. ജസ്റ്റിൻ, സിസ്റ്റര്‍ സജിനി, കെ.റ്റി. ജൂലിയറ്റ് എന്നിവര്‍ നേതൃത്വം നൽകി.
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സിന്റെ നേതൃത്വത്തിൽ വായനാദിനത്തിൽ പുസ്തക ചങ്ങാതി കൂട്ടം സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യം മനസിലാക്കി ദിവസവും കുട്ടികൾക്ക് വിവിധ പുസ്തകങ്ങളും പത്രങ്ങളും മാസികയും വായിക്കാനുള്ള അവസരം സ്കൂളിൽ ഒരുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രിൻസിപ്പൽ സി.റ്റി. വർഗീസ് ഉദ്ഘാടനം ചെയ്തു. ബർസാർ ഫാ. സിൽവസ്റ്റർ തെക്കേടത്ത് വായനാ ദിന സന്ദേശം നൽകി. ലീഡേഴ്സായ റിഷികേശ്, വിപിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
അക്ഷരനാദം യൂട്യൂബ്
ചാനലിനു തുടക്കം
എടത്വ: സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളില്‍ വായനദിനത്തിന്റെയും വായനമാസാചരണത്തിന്റെയും ഭാഗമായി എസ്സിഇആര്‍റ്റി പാഠപുസ്തകങ്ങളുടെ അവതരണത്തിനും വിദ്യാഭ്യാസ ചിന്തകള്ക്കുമായുള്ള നൂതന സംരംഭം അക്ഷരനാദം യൂട്യൂബ് ചാനലിനു തുടക്കമായി. റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് റോസ് കെ. ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രിയ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജയന് ജോസഫ് വായനദിനസന്ദേശം നല്കി. എംപിടിഎ പ്രസിഡന്റ് റോസിറ്റാമ്മ ഷാജി സ്കൂള്‍ ലൈബ്രറിയുടെ പുസ്തകവിതരണ പരിപാടിക്ക് തുടക്കം കുറിച്ചു.
സോനാ ലിജു പ്രഭാഷണം നടത്തി. അന്‍ലിന്‍ സൂസന് ചെറിയാന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാള വിഭാഗം അധ്യാപകന് സജീവ് കെ. തോമസ്, വിദ്യാരംഗം കണ്‍വീനര്‍ ജാസ്മിന് മാത്യു, എബി ടോം സിബി, ശ്രീബാല കെ. നായര്‍, അല്‍ഫോന്‍സാ മരിയ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ചേര്‍ത്തല: വയലാര്‍ എം.കെ. കൃഷ്ണൻ സ്മാരക സഹകരണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പി.എന്‍. പണിക്കർ അനുസ്മരണവും വായനാദിനാചരണവും നടത്തി. വയലാർ ലിറ്റിൽ ഫ്ളവർ എല്‍പി സ്കൂളിലെ നിരവധി വിദ്യാർഥികൾ ലൈബ്രറി സന്ദർശിക്കുകയും വായനയിൽ പങ്കെടുക്കുകയും ചെയ്തു. പ്രസിഡന്റ് അഡ്വ വി.എന്‍. അജയന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് പി.വി. പുഷ്പംഗദൻ അധ്യക്ഷത വഹിച്ചു.
എടത്വ: വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായനാദിനാചരണവും വായന മാസാചരണ ഉദ്ഘാടനവും നടന്നു. പുസ്തകത്തോണിയുടെ ഉദ്ഘാടനം സ്കൂള്‍ അസി. മാനേജര്‍ ഫാ. സിറില്‍ കളരിക്കല്‍ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര് എം.കെ. തോമസ് അധ്യക്ഷത വഹിച്ചു. ജോസിമ ജോസഫ് വായന മാസാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാരംഗം പ്രസിഡന്റ് അനു മെര്ലിന് ഷാജി വായനാദിന സന്ദേശം നല്കി.
രാമങ്കരി: വായിച്ചുവളരാം വാനോളം ഉയരാം എന്ന സന്ദേശം വിദ്യാർഥികളിലേക്ക് പകർന്ന് ചന്പക്കുളം സെന്റ് മേരീസ് ഹൈസ്കൂളിൽ വായനാവാരാഘോഷത്തിനു തുടക്കമായി. പി.എൻ. പണിക്കരുടെ ജന്മഗേഹത്തിലെത്തി അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജെ. ലാലി കൊളുത്തിയ ദീപത്തിൽ നിന്ന് അധ്യാപകരായ ബിൽബി മാത്യു, സോജൻ ജോസഫ് എന്നിവർ ചേർന്ന് സ്മൃതി യാത്രാ ദീപശിഖ തെളിച്ചുകൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. പി എം. ജോസഫ്, സി.ആർ. വത്സലകുമാരി, രാജു ഈപ്പൻ, അനിൽ പി. പൂന്തോട്ടം, പി. അജയ് എന്നിവർ പ്രസംഗിച്ചു.
എടത്വ: ജോര്‍ജിയന്‍ പബ്ലിക് സ്കൂളില്‍ കുട്ടികളുടെ വര്‍ണാഭവമായ പരിപാടികളോടെ വായനാദിനം ആചരിച്ചു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം സാഹിത്യകൃതികളിലെ കഥാപാത്രങ്ങളെ കുട്ടികള്‍ അവതരിപ്പിച്ചു. വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വിവിധതരം പോസ്റ്ററുകളും വായനമരവും കുട്ടികള്‍ തയാറാക്കി പ്രദര്‍ശിപ്പിക്കുകയും വായനാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. പ്രിന്‍സിപ്പൽ ഡോ. ആന്റണി മാത്യു വട്ടക്കളം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പൽ ഫാ. ബിബിന്‍ കക്കാപറമ്പില് വായന വാരത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പത്രപാരായണം, നിഘണ്ടു തയാറാക്കല്‍, പുസ്തകനിരൂപണം തുടങ്ങിയ മത്സരങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ നല്കി.
ഡിജിറ്റല്‍ ലൈബ്രറി
ആരംഭിച്ചു
എടത്വ: സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായനദിനത്തോടനുബന്ധിച്ച് ഡിജിറ്റല്‍ ലൈബ്രറി ആരംഭിച്ചു. മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. സെന്റ് അലോഷ്യസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി. ഇന്ദുലാല്‍ വായനദിന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡിജി റീഡ് സോഫ്റ്റ്വെയര് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകന്‍ എസ്. സുധി, പൂര്‍വവിദ്യാര്‍ഥി സി.വി. അനീഷ്കുമാര്‍, പി.ജി. അനീഷ് എന്നിവര്‍ ഡിജിറ്റല്‍ ലൈബ്രറി കുട്ടികളെ പരിചയപ്പെടുത്തി. ബ്ലെസ്റ്റണ് കെ. ബിനീഷ് വായനാദിന പ്രതിജ്ഞക്കു നേതൃത്വം നല്കി. ആര്‍ഥ എസ്. ദേവു കവിതാപാരായണവും സഞ്ജന സന്തോഷ് വായന അനുഭവവും പങ്കുവച്ചു. പ്രിന്‍സിപ്പല്‍ പിന്റു ഡി. കളരിപ്പറമ്പില്‍, അധ്യാപക പ്രതിനിധി അമല്‍ വര്‍ഗീസ്, മഞ്ജു സി. മാര്ട്ടിന് എന്നിവര്‍ പ്രസംഗിച്ചു.